ആരാരുമറിയാതെ അവളുടെ നെറുകയില്‍ ആയിരം കൈവിരലാലെ....
അകലെന്നിന്നലെ തഴുകിയിരുന്നുവോ അഴകാര്‍ന്ന സൂര്യ വാത്സല്യം...
അറിയാത്ത സ്നേഹ വാത്സല്യം ...

എപ്പോഴും എനിക്ക് തെറ്റിയ വഴികളെല്ലാം നിന്നിലെക്കുള്ളതായിരുന്നു ...

അടരുവാന്‍ വയ്യ ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേത് സ്വര്‍ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിന്നഴാങ്ങളില്‍ വീണു
പോഴിയും പോലാനെന്റെ സ്വര്‍ഗം
നിന്നിലടിയുന്നതെ ... നിത്യ സത്യം .

സ്ത്രീകളുടെ കാലുകള്‍ അശ്ലീലങ്ങളാണെന്നു കരുതിയിരുന്നവര്‍ അവ ജീവിത കവാടങ്ങലാണെന്നു മനസിലാക്കുബോള്‍ അത്ഭുതസ്തംബരാകും... കമല

സൂര്യനെ ധ്യാനിക്കുമീ
പൂപോലെ ഞാന്‍ മിഴി പൂട്ടവേ...
വേനല്‍ പൊള്ളും നെറുകില്‍
മെല്ലെ നീ തൊട്ടു ...

സത്യമായും ഇതെഴുതുന്ന ഈ വല്ലാത്ത നേരത്ത് ഞാന്‍ ഒരു മഴ ആഗ്രഹിക്കുന്നുണ്ട്...
പക്ഷെ എന്ത് ചെയ്യാന്‍ ?
ആഗ്രഹിക്കുമ്പോള്‍ പെയ്യുന്നതിന്റെ പേര്‌ മഴ എന്നല്ലല്ലോ ...

പ്രണയതിന്റെ പതിനെട്ടാം കാറ്റും
പോയ് കഴിഞ്ഞിരിക്കുന്നു
എങ്കിലും
കടന്നുപോയ വഴികളിലെവിടക്കയോ
ജീവിതം അള്ളി പിടിച്ചിരിക്കുന്നു...
അങ്ങിനെ ചിതറിക്കിടക്കുന്ന
ആത്മാവിന്റെ പൊട്ടുകള്
പ്രണയമാകുന്നു....

കാലം ഒന്നും പറയാതെ
കടന്നു പോവുപ്പോഴും
അവിടെയെല്ലാം കുറച്ചു
ഓറ്മകല് ബാക്കിയാവുന്നു.....